നാട് കടക്കെണിയിൽ ;സ്പീക്കർക്കും വേണം ജിംനേഷ്യം ; ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു; സർക്കാരിൻ്റെ ധൂർത്തിന് അന്ത്യമില്ല


തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിടെ  സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു.ട്രെഡ്‌മില്‍, ലെഗ് കെള്‍ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ , കൊമേഴ്ഷ്യല്‍ ക്രോസ് ട്രെയിനർ മെഷീൻ എന്നീ മൂന്ന് ഉപകരണങ്ങള്‍ വാങ്ങാനാണ്  ടെൻഡർ വിളിച്ചിരിക്കുന്നത്.

ട്രെഡ്മില്‍ 5 എച്ച്‌പിക്ക് മുകളിലുള്ളതായിരിക്കണം. സമയം, ദൂരം, കലോറി, പവർ, ഹാർട്ട് റേറ്റ് അടക്കമുള്ള വിവരങ്ങള്‍ പ്രദർശിപ്പിക്കുന്ന എല്‍ഇഡി സ്ക്രീൻ ഉണ്ടായിരിക്കണം. ലെഗ് കെള്‍ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന് ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്ക്കു മുകളിലായിരിക്കണം തുടങ്ങിയ നിബന്ധനകളും ടെൻഡറില്‍ നിർദേശിച്ചിട്ടുണ്ട്.അതേസമയം സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങാനാണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page