കൊച്ചി: വൈദ്യുതി ബിൽ കുടിശിക തീർക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിതരണം നിർത്തി കെ.എസ്.ഇ.ബി. ഇന്ന് രാവിലെയാണ് 30 ഓളം ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ചത്.42 ലക്ഷത്തിലധികം രൂപയുടെ ബിൽ കുടിശിക ഉണ്ടെന്നാണ് കെ.എസ്.ഇ. ബി യുടെ വാദം. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്നാണ് കുടിശിക വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ കെ.എസ്. ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. വൈദ്യുതി മുടങ്ങിയതോടെ പല ഓഫീസുകളുടേയും പ്രവർത്തനം നിലച്ചിരിക്കുകയാണ്.
