കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മ കലശോത്സവത്തിന് ഭക്ഷ്യസാധനങ്ങൾ കലവറയിലെത്തിച്ച് സെന്റ് മോണിക്ക ചർച്ച്

കാസർകോട്: പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കുമ്പള സെന്റ് മോണിക്ക ചർച്ച് രണ്ടു ടെമ്പോ ഭക്ഷ്യസാധനങ്ങൾ കലവറയിലേക്കു സമർപ്പിച്ചു.
ചർച്ച് വൈസ് പ്രസിസന്റ് രാജു സ്റ്റീഫൻ ഡിസൂസ, ഗുരിക്കാർ റൊണാൾഡ് ഡിസൂസ, കീർത്തി ജോസഫ്,, ജോൺ ക്രാസ്റ്റ കെ.ടി, പ്രകാശ് സിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പള്ളി അംഗങ്ങൾ ഭക്ഷണസാധനങ്ങളും പച്ചക്കറികളും ക്ഷേത്രത്തിലെത്തിച്ചത്. ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അവരെ ഹൃദ്യമായി സ്വീകരിച്ചു. സൽക്കാരത്തിനുശേഷം ഉപഹാരങ്ങൾ നൽകി അനു മോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page