മുഖ്യമന്ത്രി എത്താത്തതിൽ പ്രതിഷേധം; വയനാട്ടിലെ സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്സ്; വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ നടന്ന പ്രതിഷേധങ്ങളിൽ  കേസ് എടുത്തത് ഒഴിവാക്കണമെന്ന് സി പി ഐ

കൽപ്പറ്റ:മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്. ജില്ലയിൽ ഇതുവരെ  എത്താത്ത
വനംമന്ത്രി രാജിവയ്ക്കണമെന്നും വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടക്കില്ലെന്നും അറിയിച്ച്‌ യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
    വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയില്‍ എത്തിയത്.സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് എത്താൻ കഴിയാതിരുന്നത് എന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ വിശദീകരണം. എന്നാൽ ജില്ലയിൽ
ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടാണ്  വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. സർവകക്ഷി യോഗം ബഹിഷ്കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും. ജില്ലയിലെത്തിയ മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അതിനിടെ പുൽപ്പള്ളിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Manesh

അങ്ങ് വടക്കുള്ള കാരങ്ങൾ മാത്രം നോക്കാനും പറയാനുമുള്ള കേരളമുഖ്യന് സ്വന്തം നാട്ടിലെ സംഭവങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ല

RELATED NEWS

You cannot copy content of this page