കൽപ്പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും.നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും വീടുകളിലാണ് ഗവര്‍ണര്‍ പോകുക. വയനാട്ടിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.പോളിന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ താമരശേരി രൂപത രംഗത്തെത്തിയിരുന്നു. കര്‍ഷകന്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങള്‍ക്ക് കാരണമെന്നും താമരശേരി രൂപത ആരോപിച്ചു.സർക്കാരിനെതിരെ വലിയ വികാരമാണ് വയനാട്ടിൽ ഉയരുന്നത്. ഈ സാഹചര്യത്തിൽ ഗവർണറുടെ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. മുഖ്യമന്ത്രിയും വനം മന്ത്രിയും ഇതുവരെയും സ്ഥലം സന്ദർശിച്ചിട്ടില്ല എന്നതും ഗവർണറുടെ സന്ദർശനത്തെ വ്യത്യസ്തമാക്കുന്നുണ്ട്.
