നീലേശ്വരം: പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച ലോകമാന്യതിലക് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വെവ്വേറെ സ്വീകരണം നല്‍കി. നഗരസഭ, യു.ഡി.എഫ്, റെയില്‍വെ വികസന ജനകീയ കൂട്ടായ്മ, റെയില്‍വേ ഡെവലപ്പ്‌മെന്റ് കളക്റ്റീവ് എന്നിവയുടെ നേതൃത്വത്തിലാണ് രാവിലെ സ്വീകരണം നടന്നത്. ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം നഗരസഭ നേത്രാവതി എക്‌സ്പ്രസിനെ സ്വീകരിച്ചു. ട്രെയിനിന് സ്റ്റാപ്പ് അനുവദിക്കാന്‍ ശ്രമിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും യുഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. മാമുനി വിജയന്‍, മടിയന്‍ഉണ്ണിക്കഷ്ണന്‍, എറുവാട്ട് മോഹനന്‍, റഫീഖ് കോട്ടപ്പുറം, ഉമേശന്‍ വെളൂര്‍, ഇ ഷജീര്‍, കെ.വി. ശശി കുമാര്‍, പി.ബിന്ദു, മനോജ് തോമസ്, വിനു അച്ചാംതുരുത്തി, ശ്രീജിത്ത് അച്ചാംതുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. പ്രസ് ഫോറം പ്ര സിഡണ്ട് സേതു ബങ്കളം, ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാര്‍ കോറോത്ത്, സെക്രട്ടറി കെ.വി.സുനില്‍രാജ്, കെ.വി പ്രിയേഷ് കുമാര്‍, സി.കെ അബ്ദുള്‍ സലാം, എ.വി പത്മനാഭന്‍, ഗോപിനാഥന്‍ മുതിരക്കാല്‍, പത്മനാഭന്‍ മാങ്കുളം, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ടി.സി സതീശന്‍, രാജേന്ദ്രകുമാര്‍ കോറോത്ത്, വി.എം രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റോപ്പനുവദിക്കുന്നതിനുവേണ്ടി ഇടപെടല്‍ നടത്തിയ ജനപ്രതിനിധികളെയും റെയില്‍വെ ഉദ്യോഗസ്ഥരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് മൂലം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷന്റെ ഇരുവശവും ലഭ്യമായ സ്ഥലസൗകര്യം ഉപയോഗിച്ച് പാര്‍ക്കിംങ്ങ് സൗകര്യം വിപുലപ്പെടുത്തണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം റെയില്‍വേ ഡെവലപ്പ്‌മെന്റ് കളക്റ്റീവിന്റെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ റെയില്‍വേ
സ്റ്റേഷനില്‍ എത്തിയിരുന്നു.
