പ്രവാചക നിന്ദകരായ നവീന വാദികളുമായി ഐക്യം സാധ്യമല്ല: കാന്തപുരം

കാസര്‍കോട്: പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്ത നവീന വാദികളുമായി ഒരു നിലക്കുള്ള ഐക്യവും സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന സനദ് ദാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും ആശയ പ്രമാണങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരുമായി മഹല്ല് ഖാളിമാര്‍ ഐക്യപ്പടണമെന്ന നിലയില്‍ ചില കോണുകളില്‍ നിന്നു വന്ന പ്രസ്താവനകളെ സമൂഹം തള്ളിക്കളണം. മത ബിരുദം, പഠനം അവസാനിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ലെന്നു കാന്തപുരം പറഞ്ഞു. കൂടുതല്‍ പഠിക്കാനുള്ള പ്രചോദനവും വഴിയുമാകണം മത പഠന മേഖലയില്‍ നേടുന്ന സനദുകള്‍. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാന വസ്ത്രത്തിന് വലിയ മഹത്വമുണ്ട്. സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോള്‍ നിശബ്ദരാകാതെ തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങാനാണ് സ്ഥാന വസ്ത്രം പണ്ഡിതരെ ഓര്‍മപ്പെടുത്തുന്നത്. എല്ലതരം തിന്മകളില്‍ നിന്നും പണ്ഡിതര്‍ മുക്തരായിരിക്കണം. ഹൃദയ ശുദ്ധത യുള്ളവര്‍ക്കേ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയുകയുളളൂ. നിരന്തരമായി പ്രവര്‍ത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തില്‍ മത ഭൗതിക മേഖലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയവര്‍ക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി, മുഹമ്മദ് സഖാഫി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page