ഉപ്പള: അശരണര്‍ക്കും നിരാലംബര്‍ക്കും ബഹറൈന്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നല്‍കിയ ധന സഹായം അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ തന്നെ എത്തിയെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധനസഹായങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് നാടുകളിലും മറ്റും മുസ്ലിം ലീഗിന്റെ പോഷക സംഘടന എന്ന നിലക്ക് കെഎംസിസി നടത്തി കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണന്നും കുടുംബം പുലര്‍ത്താന്‍ അന്യനാടുകളില്‍ പോയി കഷ്ടപ്പെടുമ്പോഴും സഹജീവികള്‍ക്ക് വേണ്ടി സമയവും സമ്പത്തും മാറ്റിവെക്കുന്ന പ്രവര്‍ത്തകര്‍ അഭിമാനവും പൊതുസമൂഹത്തിന് മാതൃകയുമാണന്ന് എംഎല്‍എ കുട്ടി ചേര്‍ത്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ യുകെ സൈഫുള്ള തങ്ങള്‍, ഭാരവാഹികളായ അബ്ദുല്ല മാദേരി, ഖാലിദ് ദുരഗിപ്പള്ള, സിദ്ധിക് ഒളമുഗള്‍, ടിഎം ശുഹൈബ്, കെഎംസിസി നേതാക്കളായ അഷ്‌റഫ് മഞ്ചേശ്വരം, ഹസൈനാര്‍ ഉപ്പള, ഹമീദ് മഞ്ചേശ്വരം, മഹ്‌മൂദ് മൊഗര്‍, ഫാരിസ് ബേക്കൂര്‍, സഹ്ല്‍ കുന്നില്‍, അസീസ് മഞ്ചേശ്വരം, ലീഗ് നേതാക്കളായ ബിഎന്‍ മുഹമ്മദാലി, അബ്ദുല്ല കണ്ടത്തില്‍, ഇകെ മുഹമ്മദ് കുഞ്ഞി, ബിഎ അബ്ദുല്‍ മജീദ്, താജുദീന്‍ കടമ്പാര്‍, ബിഎം മുസ്തഫ, സെഡ് എ മൊഗ്രാല്‍, അബു റോയല്‍, അഷ്‌റഫ് ബലക്കാട്, ഷരീഫ് ഉറുമി, ഇബ്രാഹിം മഞ്ചേശ്വരം, സല്‍മാന്‍ ഫാരിസ്, അലി എ കാദര്‍, ഹമീദ് മഞ്ചേശ്വരം, ഹമീദ് പച്ചിലമ്പാറ സംബന്ധിച്ചു.
