കാസര്‍കോട്: പാളം മുറിച്ച് കടക്കുന്നതിനിടെ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊളവയല്‍ പൊയ്യക്കര സ്വദേശി മുണ്ടവളപ്പിലെ വിദ്യാധരന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്താണ് അപകടം. മുന്‍ പ്രവാസിയാണ്. മൃതദേഹം ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: കമലാവതി. മക്കള്‍: സൂരജ്, വിദ്യാസാഗര്‍ (ഇരുവരും പെയിന്റിംഗ് തൊഴിലാളികള്‍), സുജിത്ത്. സഹോദരങ്ങള്‍: ബേബി, മുദൃല, കമല, സാവിത്രി.
