ചെന്നൈ: ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാൻലി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെയാണ് സംഭവം.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറും.
മുറിയിൽ സുഹൃത്തുക്കളെത്തിയപ്പോള്‍ രഞ്ജിത്ത് വാതില്‍ തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രഞ്ജിത്തിനെയാണ് സുഹൃത്തുക്കള്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ മാതാപിതാക്കള്‍ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.