വന്ദേ ഭാരതിൽ കേരളാ മെനു വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം:വന്ദേ ഭാരതത്തില്‍ കേരള ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച്‌ കേരളം.വിദേശ സഞ്ചാരികളെ വരെ  ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് മന്ത്രി അശ്വിനി വൈഷ്ണവിന് ഈ ആവശ്യമുന്നയിച്ചു കൊണ്ട് കത്തയച്ചിരിക്കുന്നത്.
       വന്ദേ ഭാരതത്തില്‍ കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കും എന്നാണ് കാത്തില്‍ ചൂണ്ടി കാണിക്കുന്നത്. നിലവില്‍ സർവീസ് നടക്കുന്ന വന്ദേ ഭാരത ട്രെയിനില്‍ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് ഉള്ളതെന്നും മലയാളികളായ യാത്രക്കാർക്ക് സ്വന്തം നാടിന്റെ ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമാണ്  ഉള്ളതെന്നും കത്തില്‍ പറയുന്നു.കൂടാതെ വന്ദേ ഭാരത് ട്രെയിനുകള്‍ എല്ലാ സ്റ്റോപ്പുകളിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നിർത്തുന്നത് ഇത് കാരണം യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരു വാതില്‍ മാത്രം ഉള്ളത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു, ഇത് പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യം ഉയർത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page