ഫണ്ട് പിരിവില്‍ വീഴ്ച വരുത്തി; കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ നീക്കി കെപിസിസി

തിരുവനന്തപുരം: കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിക്കുന്നതില്‍ വീഴ്ചയും അലംഭാവവും വരുത്തിയതിന് കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്തുനിന്നും നീക്കി. പൈവളിക മണ്ഡലം പ്രസിഡന്റ് മോഹന്‍ റൈ, കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി, മംഗല്‍പാടി മണ്ഡലം പ്രസിഡന്റ് ബാബു ബന്തിയോട്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെപി ബാലകൃഷ്ണന്‍, മടിക്കൈ മണ്ഡലം പ്രസിഡന്റ് എം മൊയ്തീന്‍കുഞ്ഞി എന്നിവരെയാണ് സ്ഥാനത്തുനിന്നും നീക്കിയത്. ഇവരെ തല്‍സ്ഥാനത്തുനിന്നും നീക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപ പ്രവര്‍ത്തന ഫണ്ടിലേക്കായി പിരിച്ചെടുക്കണം എന്നായിരുന്നു കെപിസിസി നിര്‍ദ്ദേശം. എന്നാല്‍, നിര്‍ദ്ദേശിച്ച തുക പിരിച്ചില്ലെന്ന് മാത്രമല്ല, യഥാസമയം ഫണ്ട് അടക്കുന്നതില്‍ താല്പര്യം കാട്ടിയില്ലെന്നും കെപിസിസി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഫണ്ട് പിരിക്കുന്നതില്‍ വരുത്തിയ വീഴ്ച ഗുരുതരമാണെന്നും ഇത്തരം നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. തുടര്‍ന്നാണ് അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ നീക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉത്തരവിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page