ഗൃഹനാഥനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലക്കാട്ടെ തൈവളപ്പില്‍ കൃഷ്ണന്‍ (63) ആണ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് വീട്ടിലെ കിണറിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അഗ്‌നിശമന സേനയെത്തി കിണറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പിന്നീട് പൊലീസെത്തി പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിലാസിനി. മക്കള്‍: അശ്വതി, അമൃത. മരുമക്കള്‍: നിഷാന്ത്, വിപിന്‍ദാസ്. സഹോദരങ്ങള്‍: സുലോചന, രമേശന്‍, പ്രകാശന്‍, അജിത.