കാസര്‍കോട്: മാലോം പുഞ്ചയിലെ എളമ്പാശേരി സണ്ണിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും. ഒറ്റ തടത്തില്‍ വിളഞ്ഞ ഒരു കപ്പയുടെ ആകെ തൂക്കം 9.5 കിലോഗ്രാം വരും. അഞ്ചടിയോളം നീളവും. പത്തിഞ്ചോളം വീതിയുമുണ്ട് വടി പൊലുള്ള കപ്പയ്ക്ക്. സണ്ണിയോളം വലിപ്പവുമുണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു കപ്പ ലഭിക്കുന്നതെന്ന് സണ്ണി പറയുന്നു. വെട്ടി ഉണക്കിവക്കാനാണ് മണ്ണ് മാന്തി നോക്കിയപ്പോഴാണ് വിസ്മയ കാഴ്ച കണ്ടത്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് സണ്ണിയുടെ കൃഷി. 300 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ വാഴ, ചേന, ചേമ്പ് എന്നിവയുടെ കൃഷിയും ഉണ്ട്. വിവരമറിഞ്ഞ് ഭീമന്‍ കപ്പ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.