ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരണം. ബജറ്റില്‍ അടിസ്ഥാന പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാർഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.
മുൻ വർഷത്തെ ബജറ്റില്‍ ധനമന്ത്രി പുതിയ ആദായ നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ നികുതി ഘടനയില്‍ ഇത്തവണ കാര്യമായ മാറ്റങ്ങള്‍ ഒന്നും പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകള്‍. സ്റ്റാർട്ടപ്പുകള്‍ – ഇലക്‌ട്രിക് മേഖല എന്നിവയ്ക്ക് കുടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ക്ഷേമപദ്ധതികള്‍ക്കായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും സാധ്യതയുണ്ട്. ഏഴു ശതമാനം ജിഡിപി വളർച്ച നിരക്കിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള പദ്ധതികളുമുണ്ടാകാം.
