കൊച്ചി:അസം സ്വദേശിയായ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവിനോടൊപ്പം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പ്രതി ഇവര്‍ക്കൊപ്പം താമസമാക്കുകയും ചെയ്തു.
മാതാവ് വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഡോക്ടര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.