
മുംബൈ: പരോളിൽ പുറത്തിറങ്ങിയശേഷം യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവമെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ പുറത്തിറങ്ങിയിരുന്നു. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി. പിന്നാലെ യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിലാണ് പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.