പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി; 37 വയസ്സുകാരന് ഏഴ് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് രണ്ട് കേസുകളിയായി 37 വയസ്സുകാരന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോയെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്ബ്യാര്‍ ആണ് ശിക്ഷിച്ചത്.

പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് വിധി. രണ്ട് കേസുകളിലായാണ് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്സോ നിയമപ്രകാരവും മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും റിജോ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായി കോടതി കണ്ടെത്തി. 2022 ജനുവരിയിലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അന്നത്തെ പുല്‍പ്പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസില്‍   കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസെടുത്തതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലും അറസ്റ്റിലായിരുന്നു. രണ്ടാമത്തെ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page