20 കോടിയുടെ ഭാഗ്യവാനാര്? ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്

തിരുവന്തനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ 20 കോടിയുടെ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്. പാലക്കാട് നിന്ന് ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് തിരുവന്തപുരത്താണ് വിറ്റത്. ഷാജഹാന്റെ സബ് ഏജന്റായ ദുരൈ രാജ് വഴി ആണ് ടിക്കറ്റ് വിറ്റതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

രണ്ടാം സമ്മാനം  [1 Crore]

XA 324784, XA 465294,
XB 279240, XB 311505, XB 378872,
XC 483413, XD 314511, XD 444440,
XE 243120, XE 319044, XE 394549,
XE 409265, XG 307789, XH 316100,
XH 388696, XJ 103824, XK 105413,
XK 424481, XL 379420, XL 421156

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS