
കൊച്ചി: മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നിലവിലുള്ള നിരക്കിന്റെ ഇരുപതുശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ചു പ്രാരംഭ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. ഇതു മൂലം പ്രതിമാസ പ്ലാനുകള്‍ ഉള്‍പ്പെടെ എല്ലാ പ്ലാനുകള്‍ക്കും താരിഫ് വര്‍ധനയുണ്ടാവും. ഈ വര്‍ഷം മധ്യത്തോടെ നിരക്കു വര്‍ധനവുണ്ടാവുമെന്നും ആഭ്യൂഹമുണ്ട്. 5 -ജിയുടെ അടിസ്ഥാനയിലായിരിക്കും താരിഫ് പരിഷ്‌ക്കരണം.