ബാംഗ്ലൂര്‍ : അയോധ്യയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ബാംഗ്ലൂരില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ രാമക്ഷേത്രവും ഹനുമാന്‍ പ്രതിമയും ഉദ്ഘാടനം ചെയ്തു.
ബാംഗ്ലൂര്‍ ബിദറ ഹള്ളിയിലാണ് ക്ഷേത്രവും പ്രതിഷ്ഠയും ഉദ്ഘാടനം ചെയ്തത്. ഹിരനഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റാണ് രാമ- ലക്ഷ്മണ-സീത ക്ഷേത്രവും 33 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും തുറന്നത്. രാമനെയും ലക്ഷ്മണനെയും സീതയേയും ബി ജെ പി വേര്‍തിരിച്ചതിനു പകരമായി മൂന്നുപേരെയും സംയോജിപ്പിച്ചുകൊണ്ട് ക്ഷേത്രം പണിതതെന്നു മുഖ്യമന്ത്രി പറഞ്ഞു. സീതയും ലക്ഷ്മണനും ഹനുമാനുമില്ലാതെ ശ്രീരാമന്‍ പൂര്‍ണ്ണനാവില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു.
