ചൈനയിൽ വൻ ഭൂചനം; ദില്ലിയിലും പ്രകമ്പനം

ന്യൂഡൽഹി:ചൈനയില്‍ വന്‍ ഭൂചലനം, റിക്റ്റർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ്.ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂദില്ലിയിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായി ദില്ലിയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട, സാല ത്തടുക്ക സ്വദേശിയെ അറസ്റ്റു ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു; പിടിയിലായത് കർണ്ണാടകയിൽ 41 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി

You cannot copy content of this page