ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുറമേ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാ പിച്ചു. എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇ ൻഷ്വറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെ യാണ് അവധി. ഉച്ചക്ക് 12.20 മുതൽ പന്ത്രണ്ടര വരെയാണ് പ്രതിഷ്‌ഠാ ദിന ചടങ്ങ്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ട സാഹചര്യത്തി ലാണ് പാതി ദിവസം അവധി നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ 22ന് കേരള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാ തൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാന സ്തംഭമാണ്. ശ്രീരാമനാണ് ഭരണനിർവഹണത്തിന്റെ കാര്യത്തിൽ നാടിന് മാ തൃകയെന്നും സുരേന്ദ്രൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനു വരി 22ന് യുപി, ആസം ഉൾപ്പടെയുള്ള സംസ്ഥാ നങ്ങൾ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പ്രതിഷ്ഠാ ദിന സ്‌മരണിക സ്റ്റാമ്പും സർക്കാർ പുറത്തിറ ക്കി. രാമക്ഷേത്രം, സരയൂ നദി, ഹനുമാൻ, ജഡാ യു തുടങ്ങി ആറ് ചിത്രങ്ങൾ സ്റ്റാമ്പുകളായി പ്ര ധാനമന്ത്രി പുറത്തിറക്കി.
