കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

കോഴിക്കോട്:തിരുവമ്പാടിയിൽ കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൊന്നാങ്കയം പോത്തശ്ശേരിയില്‍ ഗോപി-വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മുക്കം – തിരുവമ്പാടി റോഡില്‍ ഗേറ്റുപടിയില്‍ വച്ചാണ് ജിനീഷിന്റെ ബൈക്കില്‍ കാട്ടുപന്നി ഇടിച്ചത്..

ഉടൻ തന്നെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് ജിനീഷിന്റെ മരണം. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: വിനീഷ്, വിജേഷ്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ബിബിൻ (24) സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി വീട്ടിനകത്തു പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു, മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page