കാസർകോട്: ഗുജറാത്തിലെ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര സ്വദേശി ഉണ്ണി ദാമോദരൻ (41) ആണ് മരിച്ചത്. ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിൽ സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരന്റെയും എൻവി ലതയുടെയും മകനാണ്. ഭാര്യ: ഹരിത. മകൻ നവയുഗ്.
