എറണാകുളം പോത്തന്‍കോട് കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുട്ടിയെ പരിചരിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഈ കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ 72,000 രൂപ വിലമതിക്കുന്ന അരഞ്ഞാണം മോഷ്ടിച്ച യുവതി ഇവിടെ നിന്നും കടന്നു കളഞ്ഞു. പുതിയ കാവിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍ നിന്ന് കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍ കെ .എ ഷിബിന്‍, എസ്.ഐ. എം.എസ് മനോജ്, എ.എസ്.ഐ വി.സി സജി, സീനിയര്‍ സി.പി.ഒ.മാരായ സൈനബ, നവാസ്, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
