കൊല്ലം: കാവനാട്ട് ദേശീയപാതയോടു ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ ഇന്നലെ രാത്രി ഒരു ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടുത്തം കെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ തീ അടുത്ത കടകളിലേക്കും വ്യാപിച്ചിട്ടുള്ളതായി സംശയിക്കുന്നു. ശക്തമായ പുക കെട്ടിടത്തില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനാ വിഭാഗങ്ങള്‍ തീകെടുത്താനുള്ള ശ്രമം തുടരുന്നു.
