മംഗളൂരു: കേരളത്തിലേക്കു ഗുഡ്‌സ് ടെമ്പോ വാഹനത്തിൽ കടത്തുകയായിരുന്ന 114 പെട്ടി ഗോവൻ നിർമ്മിത വിദേശ മദ്യം പിടികൂടി. ഒരാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. കർണാടക ഹൊന്നാവർ സ്വദേശി സദാനന്ദ കാമത്ത് എന്ന രാധാകൃഷ്ണ കാമത്തിനെയാണ് മുടിപ്പു നെറ്റിലപ്പടവിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. 6,87,720 രൂപ വിലവരുന്ന മദ്യവും ഗുഡ്‌സ് ടെമ്പോ വാഹനവും പിടിച്ചെടുത്തു. വാഹനത്തിനുള്ളിൽ തെങ്ങിൻ തണ്ടുകൾക്കടിയിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്. 2023 ജൂലൈ 9 നും 2484 ലിറ്റർ അനധികൃത മദ്യം കേരളത്തിലേക്ക് കടത്തിയതിന് കാസർകോട് വെച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അടുത്തകാലത്താണ് കാമത്ത് ജാമ്യത്തിൽ പുറത്തിറങ്ങിയത്.