കാറിന് തീപിടിച്ച് ഉടമ വെന്ത് മരിച്ചു; ദാരുണ സംഭവം കോഴിക്കോട് തിരുവമ്പാടിയിൽ

കോഴിക്കോട്:തിരുവമ്പാടി പുന്നക്കലിൽ ചപ്പാത്ത് റോഡിൽ  കാറിന്  തീപിടിച്ച് ഒരാൾ മരിച്ചു.  കാർ  ഉടമ പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസാഫാണ് അപകടത്തിൽ  മരിച്ചത്.KL  10 AB  0177 എന്ന നമ്പറിൽ ഉള്ള  അഗസ്ത്യൻ ജോസഫിന്റെ തന്നെ ഉടമസ്ഥതയിലുള്ള  മാരുതി  ആൾട്ടോ കാറാണ്  കത്തി നശിച്ചത് . പുലർച്ചെ
രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത് . തുടർന്ന് ഉടനെ തിരുവമ്പാടി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും വെള്ളം ഒഴിച്ച്  തീ കെടുത്തുകയും ചെയ്തു. പിന്നീട്
നടത്തിയ പരിശോധനയിലാണ് കാറിനകത് ഒരാളെ   കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . തുടർന്ന് കാറിന്റെ നമ്പർ പരിശോധിച്ച് നടത്തിയ അന്വഷണത്തിലാണ് കാർ  ഉടമ പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് ആണെന്ന് മനസിലാക്കിയത്.   ഇദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന്  അന്വഷിച്ചപ്പോൾ ഇയാൾ വീട്ടിൽ എത്തിയിട്ടില്ല എന്ന്  വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.കാർ കത്താനുള്ള കാരണം ഫോറൻസിക് പരിശോധനക്ക് ശേഷമേ വ്യക്തമാവു എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page