കാസര്‍കോട്: കുമളിയില്‍ നിന്ന് പെര്‍ളയിലേക്ക് വരികയായിരുന്ന കെ.എസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്ക്. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചേ പടിമരുതിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് വെയിറ്റിങ് ഷെഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസില്‍ ഏതാനും യാത്രക്കാര്‍ മാത്രമാണ് ഉണ്ടായത്. അതിനാല്‍ ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
