കാസര്‍കോട്: വാറണ്ട് കേസിലെ രണ്ട് പ്രതികള്‍ കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായി. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതിയുമാണ് അറസ്റ്റിലായത്.
വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ 18 വര്‍ഷമായി പൊലീസ് തിരയുന്ന പ്രതി മധൂര്‍ സ്വദേശി കെ.എം ഷൗക്കത്താണ് (45) പിടിയിലായത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ ടൗണ്‍ എസ്.ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. നരഹത്യശ്രമ കേസില്‍ വാറണ്ട് പ്രതിയായ നുള്ളിപ്പാടി സ്വദേശി എന്‍ മണി(40)യെയും പൊലീസ് അറസ്റ്റുചെയ്തു. ഭാര്യ സുനിതയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ വാറന്റ് പ്രതിയായിരുന്നു മണി. മണിക്കെതിരെ എട്ടോളം കേസുകള്‍ നിലവിലുണ്ട്. എസ്‌ഐക്കൊപ്പം പൊലീസുകാരായ ഗുരുരാജ് സുകുമാരനും പ്രതികളെ പിടികൂടാനുണ്ടായിരുന്നു.
