കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര, കല്ലോട് സ്വദേശി കുഞ്ഞമ്മദ്(56)നെ ശിക്ഷിച്ചത്. 2021 നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അതിജീവിതയെ ബലമായി ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്‌പെഷല്‍ ജഡ്ജ് എം.എല്‍.എ സുഹൈബ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.മനോജ് അരൂര്‍ ഹാജരായി.
