കൊച്ചി: മാധ്യമപ്രവര്‍ത്തകയെ ദേഹത്ത് സ്പര്‍ശിച്ചു അപമാനിച്ചുവെന്നകേസില്‍ മുന്‍ രാജ്യസഭാ എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈകേസില്‍ അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അതേ സമയം നിലവില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാനുളള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് സോഫി ജോസഫിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പരിഷകരിച്ചതിന് പിന്നാലെയാണ് ജനുവരി പതിനേഴിന് ഗുരുവായൂര്‍ അമ്പലത്തില്‍ മകളുടെ വിവാഹമാണെന്നും ഈസാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. കരുവന്നൂര്‍ ബാങ്ക് അഴിമതി വിഷയത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ജാഥ നയിച്ചതു കാരണമുളള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും വഴി തടഞ്ഞ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയെ മാറ്റുക മാത്രമേ താന്‍ ചെയ്തിട്ടുളളുവെന്നും സുരേഷ് ഗോപിയുടെ അഭിഷാകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
