നെടുമ്പാശ്ശേരിയിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ട് പേർ പിടിയിൽ

കൊച്ചി:നെടുമ്പാശ്ശേരി ‘രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്‍റലിജൻസ് വിഭാഗം പിടികൂടി.2312 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മസ്ക്കറ്റില്‍ നിന്നും ഷാര്‍ജ വഴി എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന കോഴിക്കോട് സ്വദേശി മൻസൂറില്‍ നിന്നും 84 ലക്ഷം രൂപ വില വരുന്ന 1515 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

15 സ്വര്‍ണക്കട്ടികള്‍ ഇയാള്‍ എമര്‍ജൻസി ലാംപിന്‍റെ ബാറ്ററിയുടെ ഭാഗത്താണ് ഒളിപ്പിച്ചിരുന്നത്. ജിദ്ദയില്‍ നിന്ന് എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന എറണാകുളം പെരുമ്പാവൂർ സ്വദേശി സുബൈറില്‍ നിന്ന് 40 ലക്ഷം രൂപ വില വരുന്ന 797 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ മിശ്രിതത്തിന്‍റെ മൂന്ന് കാപ്സ്യൂളുകള്‍ ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page