റായ്പുര്‍: ചത്തീസ്ഗഡില്‍ ബി.ജെ.പി.നേതാവിനെ വെടിവച്ചു കൊന്നു. ബി.ജെ.പി കാങ്കര്‍ ജില്ലാ വൈസ് പ്രസിഡന്റ് അസിംറായി (50)യെയാണ് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെ പഖഞ്ചൂര്‍ നഗരത്തിലെ കങ്കേര്‍ പഴയ ബസാറിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അക്രമം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലയില്‍ കലാശിച്ചതെന്നു പറയുന്നു. നേരത്തെയും സമാനമായ അക്രമങ്ങള്‍ നടത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ നാരായണ്‍പൂര്‍ ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് രത്തന്‍ ദുബെയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. നേരത്തെ മൊഹ്ല മാന്‍പൂര്‍ അംബാഗഡ് ചൗക്കി ജില്ലയില്‍ ബിജെപി നേതാവ് ബിര്‍ജു തരാമും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.
