കാസര്‍കോട്: കുമ്പള കൊടിയമ്മ ഊജാര്‍ മസ്ജിദിലെ പൂട്ടും താക്കോലും ബള്‍ബുകളും പതിവായി കാണാതാവുന്നതു പള്ളിക്കമ്മിറ്റി കണ്ടുപിടിച്ചു. ഇവ പതിവായി കാണാതാവുന്നത് അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരുന്നു. ഒടുവില്‍ പള്ളിയില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചു. ഈ ക്യാമറയിലാണ് പള്ളിയില്‍ ഇടവിട്ട് എത്തുന്ന ഒരാളുടെ ദൃശ്യം പതിഞ്ഞത്. പള്ളിയിലെത്തുന്നതും ചുറ്റുപാടും വീക്ഷിക്കുന്നതും പൂട്ടും താക്കോലുമെടുത്തു സ്ഥലം വിടുന്നതും ക്യാമയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
