ബംഗളൂരു:ബംഗളൂരു മെട്രോ ട്രെയിനിന് മുന്നില്‍ ചാടി മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 7.12-നാണ് സംഭവം.23കാരനായ ഷാരോണാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രെയിൻ ഇടിച്ച യുവാവിന് വൈദ്യുത ലൈനില്‍ തട്ടി ഗുരുതരമായി ഷോക്കേല്‍ക്കുകയും ചെയ്തു.
യുവാവ് പ്ലാറ്റ്ഫോമിന്റെ അറ്റത്തായാണ് ട്രെയിൻ കാത്തു നിന്നത്. ട്രെയിൻ വരുന്നതുകണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു ബെംഗളൂരു മെട്രോ ജീവനക്കാര്‍ ഉടൻ ഇയാളെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും പിന്നീട് സപ്താഗിരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
സംഭവത്തെത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം ഗ്രീൻലൈനില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുളള യുവാവിന്‍റെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
