പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. മുരുകൻ, ബാലസുബ്രഹ്മാന്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് വിവരം. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോര്‍ജ്ജിന്‍റെ കഴുത്തില്‍ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്. എന്നാല്‍ സ്വര്‍ണ്ണം പണയം വെച്ചതിന്‍റെയോ വില്പന നടത്തിയതിന്‍റെയോ തെളിവുകൾ പ്രാഥമിക ഘട്ടത്തിൽ അന്വേഷണ സംഘത്തിന് കിട്ടിയില്ല. മോഷണത്തിനെത്തിയപ്പോൾ വ്യാപാരി ചെറുത്തു നിൽപ്പ് നടത്തിയപ്പോൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
