കാസര്‍കോട്: ഭര്‍ത്യമതിയെ ഓട്ടോയില്‍ തട്ടികൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക അര്‍ളടുക്കക്ക് സമീപത്തെ ഇരുപത്തിയാറുകാരിയുടെ പരാതിയിലാണ് മല്ലം ചാണ്ടിമൂലയിലെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരി ഓട്ടോയില്‍ പോകുന്നതിനിടെ വഴിയില്‍ വെച്ച് ശീതള പാനീയം കുടിക്കാന്‍ നല്‍കുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓട്ടോയില്‍ വച്ച് തന്നെ പീഡിപ്പിക്കുകയും ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നുമാണ് പരാതി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
