അമേരിക്കയിലെ അയോവയിലെ സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. അതേസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വെടിവെപ്പുണ്ടായത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. 1,785 വിദ്യാര്‍ഥികളുള്ള പെറി കമ്മ്യൂണിറ്റി സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്‌കൂള്‍. ഡെസ് മോയിന്‍സില്‍ നിന്ന് ഏകദേശം 64.37 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ആണ്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. ഈ വര്‍ഷം സ്‌കൂളുകളില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വിര്‍ജീനിയയിലെ മിഡ്ലോത്തിയനില്‍ ജനുവരി മൂന്നിനുണ്ടായ സ്‌കൂള്‍ വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
