കാസര്‍കോട്: കര്‍ഷകന്‍ വനത്തിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ആലട്ടി, ബണ്ടടുക്ക, ചള്ളങ്കാറിലെ രാമണ്ണയുടെ മകന്‍ ജഗദീശന്‍ (50)ആണ് മരിച്ചത്. കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗം തടയാന്‍ കഴിയാത്തതിലുള്ള മനോവിഷമം കാരണമാണെന്നു പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ സുള്ള്യയിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ജഗദീശ വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകീട്ട് ആലട്ടി, ഗൂഡിഞ്ച വനത്തിനകത്ത് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏക വരുമാന മാര്‍ഗമായിരുന്ന കവുങ്ങിനു ഒരു വര്‍ഷം മുമ്പ് മഞ്ഞളിപ്പ് രോഗം ബാധിച്ചിരുന്നു. പലതരത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. അടയ്ക്ക ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കി. ഇതിലുളള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നതായി മകന്‍ വ്യക്തമാക്കി.
സുള്ള്യ പൊലീസ് കേസെടുത്തു.
