കണ്ണൂര്‍: പയ്യന്നൂരില്‍ വനിതാഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പച്ചതായുളളള പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയില്‍ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞനവംബര്‍ 28-ന് മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു അതില്‍ നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയുടെ ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് ചെയ്തു ചോര്‍ത്തിയെടുത്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുളള അന്വേഷണത്തിലാണ്പ്രതിയെകണ്ടെത്തി പരാതി നല്‍കിയത്. ഇന്‍സ്റ്റന്റ്ഗ്രാമിലൂടെ മാത്രം പരിചയമുളള പ്രതി പരാതിക്കാരിയായ വനിതാ ഡോക്ടറയല്ല, ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ് ഹാക്കര്‍ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്. സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്ക് തന്നെ വന്നതോടെയാണ് സംശയം തോന്നി ഇവര്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ പയ്യന്നൂരുകാരനല്ലാത്ത എം.ഡിയുടെ സുഹൃത്തായി എത്തിയിരുന്ന പ്രതിയെ പൊലിസ് നേരത്തെ ചോദ്യം ചെയ്തതായും വിവരമുണ്ട്.
