മംഗളൂരു: പ്രേത ബാധയുണ്ടെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് മൂന്നുമാസത്തോളം. സംഭവം അറിഞ്ഞ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് യുവതിയെ തടവില്‍ നിന്ന് മോചിപ്പിച്ചു. കര്‍ണാടക പുത്തൂരിലെ കെമ്മിഞ്ഞെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആശ ലതയെയാണ് പ്രേതബാധയുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ മൂന്ന് മാസത്തോളം ഒറ്റയ്ക്ക് വീട്ടില്‍ പൂട്ടിയിട്ടത്. പാചക തൊഴിലാളിയാണ് ആശാലത. ശ്രീപതി ഹെബ്ബാറും ആശാലതയും മിശ്രവിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട ആശാലതയ്ക്ക് ദിവസം ചായയും ബിസ്‌കറ്റും മാത്രമാണ് നല്‍കിയത്. അടുത്തിടെ സംഭവം അറിഞ്ഞ നാട്ടുകാരാണ് വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചത്. അധികൃതര്‍ സ്ഥലത്തെത്തി യുവതിയെ വീട്ടില്‍ നിന്ന് മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.
