മുഖ്യമന്ത്രിക്ക് നേരെ പാലാരിവട്ടത്ത് കരിങ്കൊടി കാട്ടി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

എറണാകുളം: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്നു പുലർച്ചെ രണ്ടു മണിയോടെ ജാമ്യത്തിൽ വിട്ടു.
ഇതോടെ അറസ്റ്റിനെ തുടർന്നു പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം ഗ്രസ് പ്രവർത്തകർ അവസാനിപ്പിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഡി.സി.സി. പ്രസിസന്റ് മുഹമ്മദ് ഷിയാസ്, മറ്റു ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ സംഘമാണ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധത്തെത്തുടർന്നു രണ്ടു മണിക്കൂറോളം വാഹനഗതാഗതം സ്തംഭിച്ചു. ജനപ്രതിനിധികളുൾപ്പെടെയുള്ള ജനക്കൂട്ടത്തെ അടിചോടിക്കുമെന്ന പൊലീസ് താക്കീത് പൊലീസ് സ്റ്റേഷനു മുന്നിൽ കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. വൻ പൊലീസ് സന്നാഹവും സ്റ്റേഷനുമുന്നി ൽ തമ്പടിച്ചു. കരിങ്കൊടി കാട്ടിയ ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ജാമ്യത്തിൽ വിടാൻ തയാറായെങ്കിലും സി.പി..എം.നേതാക്കന്മാർ സ്റ്റേഷനിലെത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പുതിയ എഫ്.ഐ. ആർ. ഇടുവിച്ചതാണ് സംഘർഷം രൂക്ഷമാക്കിയത് .

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page