കൊല്ലം:ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍.കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന് (30) ആണ് പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ഇരുവരും ക്യാരംസ് കളിക്കുന്നതിനിടെയാണ് തര്‍ക്കം. ഇതിനിSയില്‍ ക്യാരംസ് കോയിന് പുറത്തു പോകുകയായിരുന്നു തുടര്‍ന്ന് ഇതിന്റെ പേരില്‍ ശ്രീനാഥിനെ ശ്രീക്കുട്ടൻ ചീത്തവിളിച്ചു. തുടര്‍ന്ന് ശ്രീനാഥ് കളിനിര്‍ത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടൻ മുഖത്ത് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്