52 കിലോ കഞ്ചാവുമായി കാസർകോട്‌ സ്വദേശികൾ കോഴിക്കോട് പിടിയിൽ; കഞ്ചാവ് എത്തിച്ചത് പുതുവർഷ ആഘോഷം ലക്ഷ്യമിട്ട്

കോഴിക്കോട്: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍.കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍(39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അര്‍ജുൻ പൈവാള്‍ ഐപിഎസിന് ഇതു സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാനാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നായിരുന്നു വിവരം.തുടര്‍ന്ന്, നടക്കാവ് പൊലീസും ആന്‍റീ നാര്‍ക്കോട്ടിക് അസിസ്റ്റൻഡ് കമ്മീഷണര്‍ പി. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാര്‍ക്കിംഗില്‍ വാഹനത്തില്‍ ബാഗുകളിലാക്കി രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. പുതുവത്സരാഘോഷത്തിന്‍റെ മറവില്‍ വൻതോതില്‍ നഗരത്തില്‍ ലഹരി വില്‍പ്പന ലക്ഷ്യംവച്ചാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page