മൂന്നു കടകളില്‍ കവര്‍ച്ച; പ്രതികളുടെ ദൃശ്യം സിസിടിവിയില്‍; താടിയും നീട്ടിവളര്‍ത്തിയ മുടിയുമുള്ള ആള്‍ ആരാണ്?

കാസര്‍കോട്: വൊര്‍ക്കാടി, ദൈഗേളിയില്‍ മൂന്നു കടകളില്‍ കവര്‍ച്ച. നാസറിന്റെ ഉടമസ്ഥതയിലുള്ള ചിക്കന്‍സ്റ്റാള്‍, മുനീറിന്റെ പച്ചക്കറി കട, മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. പച്ചക്കറി-ചിക്കന്‍ കടകളില്‍ നിന്നു നേര്‍ച്ച ഭണ്ഡാരങ്ങളും ഹോട്ടലില്‍ നിന്നു കുറച്ചു പണവുമാണ് നഷ്ടമായത്. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ കടയുടെ മുന്നിലേയ്ക്ക് വരുന്നതും ഷട്ടര്‍ പൊക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഇവരില്‍ ഒരാള്‍ താടിയും നീട്ടിവളര്‍ത്തിയ മുടിയും ഉള്ള ആളാണ്. മോഷ്ടാക്കളെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page