സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടി ബിജെപി വേദിയിൽ;വീണ്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച്  മറിയക്കുട്ടി

തൃശ്ശൂർ:ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പി പരിപാടിയില്‍.ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തില്‍ ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തു.  മുതിർന്ന നേതാവ്  കുമ്മനം രാജശേഖരൻ മറിയക്കുട്ടിക്ക് മധുരം നല്‍കി.സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറിയക്കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോൾ  മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയാണെന്നും, സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.ക്രിസ്മസിന് ജനങ്ങള്‍ക്ക് അഞ്ചു പൈസ കൊടുത്തിട്ടില്ല. അരിയും സാധനവും കിട്ടുന്നില്ല. ആള്‍ക്കാര്‍ പട്ടിണിയിലാണ്. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി കൊടുത്ത 1000 കോടി പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page