മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

കാസർകോട്: കെട്ടിടത്തിന്റെ ടെറസില്‍ കയറി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ചെങ്കല്‍ ക്വാറി തൊഴിലാളി താഴെ വീണു മരിച്ചു. സീതാംഗോളിയിലെ ഒരു കെട്ടിടത്തിലെ താമസക്കാരനും ആസാം സ്വദേശിയുമായ ഗറംഷാ ബസ്മതാ (24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. മാസങ്ങളായി സീതാംഗോളിയില്‍ താമസിച്ച് ഒരു ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഗറംഷ. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആസാമില്‍ നിന്നു ബന്ധുക്കള്‍ എത്തിയശേഷം സംസ്‌ക്കാരം സംബന്ധിച്ച തീരുമാനത്തിലെത്തുകയുള്ളൂവെന്ന് കുമ്പള പൊലീസ് പറഞ്ഞു.
ജിജോഗുഡിയാണ് ഗറംഷായുടെ ഭാര്യ. മൂന്നു വയസുള്ള ഒരു മകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page