സിനിമാ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു

ബംഗളൂരു: സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 900 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’, തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. അങ്കമാലി ഡയറീസ്, കണ്ണൂര്‍ സ്‌ക്വാഡ്, കമ്മട്ടിപ്പാടം, ബാംഗ്ലൂര്‍ ഡേയ്സ്, ഓപ്പറേഷന്‍ ജാവ, മാസ്റ്റര്‍പീസ്, അയാളും ഞാനും തമ്മില്‍, ഹൈവേ, ജോണി വാക്കര്‍, ബട്ടര്‍ഫ്ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്നു. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓര്‍ക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു. ട്രൂപ്പിലെ പ്രധാന ഗായകന്‍ കൂടിയാണ് ജോളി ബാസ്റ്റ്യന്‍.
1966 സെപ്റ്റംബര്‍ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളര്‍ന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പംമായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പര്‍ സ്റ്റാര്‍ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയില്‍ തുടക്കം കുറിക്കുന്നത്. 17-ാം വയസ്സില്‍ രവിചന്ദ്രന്‍ സംവിധാനം ചെയ്ത പ്രേമലോകം എന്ന സിനിമയിലായിരുന്നു തുടക്കം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page